congress candidate list may coming soon
കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ചൂടിലേക്ക് മാറാന്‍ ഒരുങ്ങുന്നു. രാഹുല്‍ ഗാന്ധി നല്‍കിയ നിര്‍ദേശങ്ങളാണ് തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നടപ്പാക്കുന്നത്. അതേസമയം സ്ഥാനാര്‍ത്ഥി പട്ടികയും പ്രചാരണവും അടക്കമുള്ള കാര്യങ്ങള്‍ ഫെബ്രുവരിയില്‍ തീരുമാനിക്കുമെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ബിജെപിക്ക് വേണ്ടി നരേന്ദ്ര മോദിയും അമിത് ഷായും പ്രചാരണം ശക്തമാക്കിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പുതിയ നീക്കത്തിന് ഒരുങ്ങുന്നത്.